04:18am 23 April 2026
NEWS
മുളക്കുഴ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം: ബിജെപി ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് പ്രസിഡൻ്റിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി
21/04/2026  05:31 PM IST
nila
മുളക്കുഴ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം: ബിജെപി ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് പ്രസിഡൻ്റിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

മുളക്കുഴ: രൂക്ഷമായ വരൾച്ചയെ തുടർന്ന് മുളക്കുഴ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അതീവ ഗുരുതരമായി മാറിയിരിക്കുകയാണ്. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുന്ന സാഹചര്യത്തിൽ, പഞ്ചായത്തിലെ ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ബിജെപി ജനപ്രതിനിധികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തിൽ കാലി കുടങ്ങളുമായി എത്തിയ ബിജെപി ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത് പ്രസിഡൻ്റിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
കുടിവെള്ളം പോലുള്ള ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടുവെന്നും, അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
ഈ പ്രശ്നത്തിൽ ഉടൻ പരിഹാരം കാണാത്ത പക്ഷം കൂടുതൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് മുന്നറിയിപ്പ് നൽകി.
ജനപ്രതിനിധികളായ അനീഷ് മുളക്കുഴ, ദീപ അജിത്ത്, അഞ്ജന സുധീഷ്, സുജാത ജഗന്നാഥൻ, രാജി രാജീവ് എന്നിവർ സമരത്തിൽ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img